തരൂര്‍ പുറത്താകുമോ പുറത്താക്കുമോ?

മഹാരാഷ്ട്രയിലെ ബിഗ് ഷോട്ടുമായി വളരെ അടുത്തബന്ധം സൂക്ഷിക്കുന്ന തരൂര്‍ ആ വഴിക്ക് ചില പൊളിറ്റിക്കൽ ഉപചാപങ്ങൾ നടത്തുന്നതായാണ് സൂചന. സ്ഥിതിഗതികൾ ഇങ്ങിനെ തുടര്‍ന്നാൽ
ന്യൂഡെൽഹി : ഇങ്ങിനെപോയാൽ അതിയാൻ അടുത്ത തിരഞ്ഞെടുപ്പിൽ ഇവിടെ കാണത്തില്ല. പറയുന്നത് കോൺഗ്രസ്സുകാര്. പറഞ്ഞുവരുന്നത് തിരുവനന്തപുരം എം.പി. ഡോ. ശശി തരൂരിനെക്കുറിച്ചാണ്. ഇന്ത്യയുടെ വിദേശകാര്യനയത്തെ വാനോളം പ്രകീര്‍ത്തിച്ച് പുലിവാല് പിടിച്ച തരൂര്‍ ആ വിവാദങ്ങളുടെ തിരി കെട്ടടങ്ങുംമുന്നേ അടുത്തവെടി പൊട്ടിച്ചിരിക്കുകയാണ്. ഇന്ത്യയുടെ കൊവിഡ് വാക്സിൻ നയത്തെ പ്രകീര്‍ത്തിച്ച് ദി വീക്കിൽ ലേഖനം എഴുതിയ തരൂര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരെടുത്ത് പറയാതെ അദ്ദേഹത്തെ പ്രശംസിച്ചിരിക്കുകയാണ്.
തരൂരിന്റെ മോദിസ്തുതിയും തുടര്‍ന്നുള്ള വിവാദങ്ങളും ഹൈക്കമാന്റിനെ വല്ലാണ്ട് അലോസരപ്പെടുത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയും എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും തമ്മിൽ ചര്‍ച്ച നടത്തിയതായും സൂചനയുണ്ട്. ആവര്‍ത്തിച്ചുള്ള ഹൈക്കമാന്റ് മുന്നറിയിപ്പുകൾ അവഗണിച്ച് മുന്നോട്ടുപോകുന്ന തരൂരിനെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നാണ് സൂചന. എന്നാൽ തരൂര്‍ രണ്ടുംകൽപ്പിച്ച് മുന്നോട്ടുപോകുന്നത് വെറുതേയല്ല എന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. മഹാരാഷ്ട്രയിലെ ബിഗ് ഷോട്ടുമായി വളരെ അടുത്തബന്ധം സൂക്ഷിക്കുന്ന തരൂര്‍ ആ വഴിക്ക് ചില പൊളിറ്റിക്കൽ ഉപചാപങ്ങൾ നടത്തുന്നതായാണ് സൂചന. സ്ഥിതിഗതികൾ ഇങ്ങിനെ തുടര്‍ന്നാൽ തരൂര്‍ എൻ.ഡി.എ. ക്യാമ്പിലെത്താൻ അധികനാൾ വേണ്ടിവരില്ല എന്നാണ് ഇന്ദ്രുപ്രസ്ഥത്തിൽ നിന്നും ലഭ്യമാകുന്ന വിവരം.
Photo Courtesy - Google











